കമ്യൂണിസ്റ്റുകാർക്ക് വികാരമാണ് പുന്നപ്ര വയലാർ സ്‌മൃതി കുടീരം ; ബിജെപി നടത്തിയത് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം

തൃശൂര്‍: പുന്നപ്ര-വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ ബി​.ജെ.പി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത് സമാധാനന്തരീക്ഷം തകര്‍ക്കാനാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിസ്റ്റുകാർക്ക് വികാരമാണ് പുന്നപ്ര വയലാർ സ്‌മൃതി കുടീരം.

തെരെഞ്ഞെടുപ്പ് സമയത്ത് കമ്മ്യൂണിസ്റ്റുകാരെ ഇളക്കി വിട്ട് സമാധാന അന്തരീക്ഷം തകർക്കാനാണ് ബിജെപി ശ്രമം എന്നാൽ കമ്യൂണിസ്റ്റുകാർ സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു​. ഇനിയും ഇത്തരത്തിൽ പ്രകോപനം ഉണ്ടാകുമെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായിരുന്നു സന്ദീപ് പുഷ്പാർച്ചന നടത്തിയത്. പുന്നപ്ര വയലാർ രക്തസാകഷികൾ കബളിക്കപെടുകയായിരുന്നെന്നും സന്ദീപ് വനസ്പതി പറഞ്ഞു.