ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ് ; പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികൾ കോടതിയിൽ

എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിംഗിൽ ഹർജി പരിഗണിക്കും. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ദേവികുളത്തെ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിലാണ് മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്. ദേവികുളത്ത് ആര്‍.എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി. നിവേദിതയുടെയും തലശ്ശേരിയില്‍ എന്‍. ഹരിദാസിന്‍റെയും. പത്രികകളാണ് തള്ളിയത്. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാൻ കാരണമായത്. എന്നാൽ ഡിജിറ്റൽ സിഗ്‌നേറ്റർ സ്റ്റാമ്പ് പതിച്ചിരുന്നതായി സ്ഥാനാർത്ഥികൾ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു