പോരാളി ഷാജിക്കെതിരെ പരാതി നൽകി കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ

തിരുവനന്തപുരം: പോരാളി ഷാജി എന്ന സിപിഎം അനുകൂല ഫേസ്‌ബുക്ക് പേജിനെതിരെ കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ പരാതി നൽകി. ശബരിമല വിഷയത്തില്‍ തന്‍റെ ചിത്രം ഉപയോഗിച്ച്‌ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് ഡി.ജി.പിക്കും മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസര്‍ക്കും അദ്ദേഹം പരാതി നൽകിയത്.

തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും വിഎം സുധീരൻ പരാതിയിൽ ആവിശ്യപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്തു