രാഷ്ട്രീയ എതിരാളികൾക്ക് നേരെ സിപിഎം പ്രവർത്തകർ നടത്തുന്ന തെറിവിളി ഉപേക്ഷിക്കണമെന്ന് നേതൃത്വം

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ എതിരാളികൾക്ക് നേരെ സിപിഎം പ്രവർത്തകർ നടത്തുന്ന തെറിവിളി ഉപേക്ഷിക്കണമെന്ന് നേതൃത്വം. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ മോശമായി ചിത്രീകരിക്കുന്നതും ഒഴിവാക്കണമെന്ന് അണികളോട് സിപിഎം ആവശ്യപ്പെട്ടു.

ആലപ്പുഴ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ അണികളിൽ നിന്നുണ്ടായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. തെരെഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ വിവാദങ്ങൾക്ക് പുറകെ പോകാതെ ജാഗ്രതയോടെ ഇരിക്കാനും അണികൾക്ക് പാർട്ടി നിർദേശം നൽകുന്നു.

എൽഡിഎഫ് ന്റെ പ്രകടന പത്രിക ക്യാപ്സൂൾ രൂപത്തിലാക്കി പ്രചരിപ്പിക്കാനും അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തകർ തങ്ങളാൽ കഴിയുന്ന വിധത്തിൽ സ്വന്തം ഫേസ്ബുക് അകൗണ്ടുകൾ വഴി ക്യാപ്സൂൾ പ്രചരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു