ഗുരുവായൂരും തലശ്ശേരിയും കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് കെ സുരേന്ദ്രൻ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളിയതിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎയ്ക്ക് ആരുമായും സഖ്യമില്ലെന്നും, ഗുരുവായൂരും തലശ്ശേരിയും കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു

എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് നീതി നിഷേധമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അവധി ദിവസമായിരുന്നിട്ടും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തന്നെ ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു