വാളയാർ പെൺകുട്ടികളുടെ വീട് ആക്രമിച്ചു ; പെൺകുട്ടികളുടെ മാതാവ് നാമനിർദേശ പത്രിക നൽകിയതിന് പിന്നാലെയാണ് ആക്രമണം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ വീടിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പെൺകുട്ടികളുടെ ‘അമ്മ നാമനിര്‍ദേശ പത്രിക നൽകിയതിന് ശേഷമാണ് ആക്രമണമുണ്ടായത്. വീട് അക്രമിക്കുന്നതിന് ഒപ്പം കുടിവെള്ള ടാങ്കും അക്രമികൾ തകർത്തു.

വാളയാർ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ സർക്കാർ സംരക്ഷിക്കുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സർക്കാറിന്റെ നീതി നിഷേധത്തിനെതിരെയാണ് പെൺകുട്ടികളുടെ ‘അമ്മ മത്സര രംഗത്തെത്തിയത്.