കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറുന്നു, മൂന്നാമതൊരു ശക്തി വളരുകയാണെന്നും കെ.സുധാകരന്‍

കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറുന്നു ഈ തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിന് നിര്ണായകമാണെന്നും മൂന്നാമതൊരു ശക്തി വളരുകയാണെന്നും കെ.സുധാകരന്‍ എം.പി. ഇരിക്കൂറിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ അഞ്ച് വര്ഷം യുഡിഎഫ് അഞ്ച് വര്ഷം എൽഡിഎഫ് എന്നായിരുന്നു എന്നാൽ ഇത്തവണ അങ്ങനെ അല്ലെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറുന്നു കൂടാതെമൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. അവർ ശക്തരല്ലെങ്കിലും കോൺഗ്രസ്സിന്റെ പരാജയം അവരെ ശക്തിപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായിയെ കൽതുറങ്കിൽ അടയ്ക്കുമെന്നും സുധാകരൻ വ്യക്തമാക്കി.