നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

എറണാകുളം: ഗുരുവായൂരിലെയും,തലശ്ശേരിയിലെയും അടക്കം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും, വി​ജ്ഞാ​പ​നം ഇറക്കിയതിന് ശേ​ഷ​മു​ള്ള കോ​ട​തിയുടെ ഇ​ട​പെ​ട​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നും തെരെഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ കോ​ട​തി​യെ അറിയിച്ചു.

പത്രിക തള്ളിയതിനെതിരെ എ​ന്‍​ഡി​എ സ്ഥാനാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. എ​തി​ര്‍ സ​ത്യ​വാങ്മൂ​ലം ന​ല്‍​കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കോടതി നി​ര്‍​ദേ​ശം നല്‍കിയിരിക്കുകയാണ്. ഇതോടെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു