ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തുടരുമെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

കോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ആചാര കാര്യങ്ങളിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.