പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന കുടുംബശ്രീ പ്രവർത്തകരെ എൽഡിഎഫ് ന്റെ തെരെഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുപ്പിക്കുന്നു

കൊച്ചി: ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന കുടുംബശ്രീ പ്രവർത്തകരെ എൽഡിഎഫ് ന്റെ തെരെഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ആലുവയിൽ നടക്കുന്ന യോഗത്തിൽ എത്തണമെന്ന് ആവിശ്യപെടുന്ന എഡിഎസ് അധ്യക്ഷയുടെ വാട്സാപ്പ് സന്ദേശം കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചിരുന്നു. ആലുവയിലെ തെരെഞ്ഞെടുപ്പ് യോഗത്തിനെയാണ് കുടുംബശ്രീയുടെ യോഗമെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിച്ചത്.