സംസ്ഥാനത്ത് ബിജെപിയെ കൂടാതെ മറ്റു രണ്ടു പാര്‍ട്ടികള്‍ കൂടി ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കുന്നു

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ സ്വന്തം അടയാളമാണ് താമര. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അനുവാദമില്ലാതെ മറ്റൊരു പാർട്ടിക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയെ കൂടാതെ മറ്റു രണ്ടു പാര്‍ട്ടികള്‍ കൂടി ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. എന്‍ഡിഎയുടെ ഘടക കക്ഷികളായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷനായ കേരള കാമരാജ് കോണ്‍ഗ്രസും സി കെ ജാനു അധ്യക്ഷയായ ജനാതിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് ബിജെപിയുടെ താമര ചിഹ്നത്തില്‍ ഇത്തവണ മത്സരിക്കുന്നത്.

ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേത്യത്വവും ചേർന്നാണ് താമര അടയാളത്തിൽ മത്സരിക്കാൻ ഇവർക്ക് അനുവാദം നൽകിയത്. കോവളം മണ്ഡലത്തിൽ നിന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖര്‍ ജനവിധി തേടുന്നത്. സി കെ ജാനു ബത്തേരി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത് രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് ശക്തമായ സ്വാധീനം ഉണ്ട് അതാണ് താമര ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ബിജെപി തീരുമാനമെടുത്തത്. പ്രവർത്തകരുടെ വികാരം കൂടി മനസിലാക്കിയാണ് നേതൃത്വത്തിന്റെ ഈ തീരുമാനം.