എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജി തള്ളണമെന്ന് ആവിശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ

എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജി തള്ളണമെന്ന് ആവിശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ. വരണാധികാരികളുടെ തീരുമാനം അന്തിമമാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. രേഖാമൂലമാണ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.ടെ തീരുമാനം അന്തിമമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഗുരുവായൂര്‍,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രിക തള്ളിയതിനെ തുടർന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജികൾ പരിഗണിച്ച കോടതി തെരെഞ്ഞെടുപ്പ് കംമീഷനോട് വിശദീകരണം ആവിശ്യപെട്ടിരുന്നു. ഇത്തരം കേസുകളില്‍ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനം.