പെൺകുട്ടികളെ സിറിയയിൽ കൊണ്ട് പോയി തീവ്രവാദികളുടെ ഭാര്യയാക്കുന്നു ; സന്ദീപ് വചസ്പതിക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിക്കെതിരെ എസ്ഡിപിഐ പോലീസിൽ പരാതി നൽകി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വചസ്പതി മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റാണ് പോലീസ് മേധാവിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേരളത്തിൽ നിന്ന് തീവ്രവാദ സംഘടനകൾ പെൺകുട്ടികളെ കൊണ്ട് പോകുന്നതായും 60 ലദീകം തീവ്രവാദികളുടെ ഭാര്യയാക്കുന്നതായും സന്ദീപ് പറഞ്ഞിരുന്നു. സന്ദീപ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സന്ദീപിന്റെ പ്രസ്താവന വർഗീയത വളർത്തുന്നു എന്നാരോപിച്ചാണ് എസ്ഡിപിഐ പരാതി നൽകിയത്.