സാമൂദായിക സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു പോരാളി ഷാജിക്കെതിരെ എൽഡിഎഫ് പരാതി നൽകി

ചെങ്ങന്നൂര്‍: സോഷ്യൽ മീഡിയയിലെ ഇടത് സൈബർ മുഖമായ ‘പോരാളി ഷാജി’ പേജിനെതിരെ പോലീസിൽ പരാതി നൽകി എൽഡിഎഫ്. ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജി ചെറിയനെതിരെ പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് വഴി വ്യാജ പ്രചരണം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.

സജി ചെറിയാന്റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചരണങ്ങൾ നടന്നത്. സാമൂദായിക സംഘർഷങ്ങൾക്ക് വഴി വെക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പോരാളി ഷാജി ക്കെതിരെ കോൺഗ്രസ്സ് നേതാവ് വി സുധീരനും പോലീസിൽ പരാതി നൽകിയിരുന്നു. വിഎം സുധീരന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിലായിരുന്നു വ്യാജ പ്രചരണം നടത്തിയതെന്ന് വിഎം സുധീരന്റെ പരാതിയിൽ പറയുന്നു.