രാഹുൽഗാന്ധി മാന്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി മാന്യനായ നേതാവ് ആണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി രാഹുൽഗാന്ധിക്കെതിരെ മൗനം പാലിച്ചു. എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിൽ വലിയ ഒത്ത് കളിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപി പറയുന്ന ന്യായങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ് സത്യം എന്താണെന്ന് പിന്നീട് പുറത്ത് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്കും കോൺഗ്രസ്സിനും ഒരേ നയമാണെന്നും യുഡിഎഫ് ചേർത്ത ഇരട്ട വോട്ടുകളെ കുറിച്ചാണ് രമേശ് ചെന്നിത്തല പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം രമേശ് ചെന്നിത്തലയുടെ ആരോപണം തെരെഞ്ഞെടുപ്പ് കമ്മീഷൻ ശരിവച്ചു.

അഭിപ്രായം രേഖപ്പെടുത്തു