ബിജെപി തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ അമിത്ഷാ കേരളത്തിലെത്തി

പാലക്കാട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി നെടുമ്പാശേരി വീമാനത്താവളത്തിലെത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് സ്വീകരിച്ചു. എൻഡിഎ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് നടക്കുന്ന യോഗങ്ങളിൽ അമിത്ഷാ പങ്കെടുക്കും. രാവിലെ 10.30 ന് തൃപ്പൂണിത്തുറയിൽ നടക്കുന്ന റോഡ്ഷോയിൽ അദ്ദേഹം പങ്കെടുക്കും.

തുടർന്ന് 11.30 ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകിട്ട് കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും തുടർന്ന് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയിലും പങ്കെടുത്ത ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങും.

തലശേരിയിൽ നേരത്തെ അമിത്ഷാ പങ്കെടുക്കുന്ന തെരെഞ്ഞെടുപ്പ് പ്രചാരണ റാലി സംഘടിപ്പിച്ചരുന്നു. എന്നാൽ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് തലശേരിയിൽ സ്ഥാനാർഥി ഇല്ലാതെ ആകുകയും അമിത്ഷായുടെ പരിപാടികളിൽ മാറ്റം വരുത്തുകയും ചെയ്തു.