ഏഴ് മണ്ഡലങ്ങളിൽ ബിജെപി,സിപിഎം ധാരണ,മുതിർന്ന ബിജെപി നേതാവിന്റെ വീട്ടിൽ രഹസ്യ യോഗം ചേർന്നു, ആരോപണവുമായി വിഡി സതീശൻ എംഎൽഎ ;

തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിൽ ബിജെപിയും സിപിഐഎം ഉം രഹസ്യ ധാരണയുണ്ടാക്കിയതായി കോൺഗ്രസ്സ് നേതാവും എംഎൽഎ യുമായ വിഡി സതീശൻ ആരോപിച്ചു. വരും ദിവസങ്ങളിൽ ഏതൊക്കെ സീറ്റുകളിലാണ് ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്ന് കോൺഗ്രസ്സ് വിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസ് ഒത്തുതീർപ്പാക്കിയതിന്റെ ഭാഗമായാണ് ഈ ധാരണയെന്നും വിഡി സതീശൻ എംഎൽഎ ആരോപിക്കുന്നു.

ഏഴ് മണ്ഡലങ്ങളിൽ നടന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്ത് കേസ് അന്വേഷണം മരവിപ്പിച്ചതെന്നും. സംസ്ഥാനത്തെ ബിജെപിയുടെ മുതിർന്ന നേതാവിന്റെ വീട്ടിൽ വെച്ചാണ് രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും വിഡി സതീശൻ എംഎൽഎ പറഞ്ഞു. ജനങ്ങൾക്ക് ഇതൊക്കെ മനസിലാകുമെന്നും ജനങ്ങൾ കോൺഗ്രസ്സിന്റെ കൂടെയാണെന്നും കോൺഗ്രസ്സ് ഉജ്വലമായി തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിജെപിയുടെ വിജയം മുന്നിൽ കണ്ട് കോൺഗ്രസ്സും സിപിഎമും വ്യാജമായ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. ബിജെപി വിജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ ഇരു മുന്നണികളും രഹസ്യ ധാരണ ആരോപ്പിക്കുകയാണെന്നും അത് ബിജെപിയുടെ വിജയം ഉറപ്പിച്ചതിനാൽ ആണെന്നും ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ്സും സിപിഎമും ആണ് ധാരണ ഉണ്ടാക്കിയതെന്നും ബിജെപി വ്യക്തമാക്കി.