അവിഹിത ബന്ധം കയ്യോടെ പിടിച്ചു ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തികൊലപ്പെടുത്തി

തിരുവനന്തപുരം : ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തികൊലപ്പെടുത്തി. ആര്യനാടാണ് സംഭവം നടന്നത്. സംഭവത്തിൽ ആനാട് സ്വദേശി അരുൺ കൊല്ലപ്പെട്ടു. അരുണിന്റെ ഭാര്യ അഞ്‍ജുവും കാമുകൻ ശ്രീജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളകാര്യം അരുണിന് അറിയാമായിരുന്നു അതിന്റെ പേരിൽ ഇടയ്ക് ഇടയ്ക്ക് അഞ്ജുവുമായി അരുൺ വഴക്കിടാറുണ്ടായിരുന്നു.

വഴക്കിനെ തുടർന്ന് ഇവർ പിരിഞ്ഞ് കഴിയുകയായിരുന്നു. അഞ്ജു മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുൺ അഞ്ജുവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ അവിടെ ശ്രീജുവും ഉണ്ടായിരുന്നു. ശ്രീജുവിനെ അവിടെ കണ്ടതോടെ ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

പോലീസ് കസ്റഡിയിലെടുത്ത അഞ്ജുവിനെയും ശ്രീജുവിനെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആരാണ് അരുണിനെ കുത്തിയതെന്ന് വ്യക്തമല്ല. ഇരുവരും താനാണ് കുത്തിയതെന്നാണ് പൊലീസിന് മൊഴി നൽകിയത്. കൊലപാതകം നടക്കുന്ന സമയത്ത് അഞ്ജുവിന്റെ മകളും വീട്ടിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ശ്രീജുവുമായി അഞ്ജുവിന് അവിഹിത ബന്ധമുള്ള കാര്യം നേരത്തെ അരുണിന് അറിയാമായിരുന്നു നിരവധി തവണ ശ്രീജുവുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ അരുൺ അഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് അഞ്ജു മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. അഞ്ജുവിനെ കാണാൻ ശ്രീജു പലപ്പോഴും വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇരുവരും കുറ്റം ഏറ്റെടുക്കുന്നതിനാൽ പോലീസ് കൂടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

അഭിപ്രായം രേഖപ്പെടുത്തു