രാജ്യദ്രോഹകുറ്റം ചെയ്യുന്നത് മുസ്‌ലിം യുവാക്കളോ ? എൽഡിഎഫ് പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം

എറണാകുളം : എൽഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി ഇത്പക്ഷ പുരോഗമന സംഘടനയായ പുരോഗമന കല സാഹിത്യ സംഘം പുറത്തിറക്കിയ പരസ്യ വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. മുസ്‌ലിം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോയുടെ ഉള്ളടക്കമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വാർദ്ധക്യ പെൻഷൻ പിണറായി സർക്കാർ വർധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരസ്യമെങ്കിലും പരസ്യത്തിന്റെ അവസാന ഭാഗത്തിൽ പറയുന്ന വാക്കുകളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മുസ്‌ലിം സ്ത്രീകളുടെ മകൻ രാജ്യദ്രോഹ കുറ്റം ചെയ്‌തെന്നും മകന്റെ മയ്യത്ത് കാണാൻ പോലും ആ സ്ത്രീ പോയില്ലെന്നും വീഡിയോ അവസാനിക്കുമ്പോൾ പറയുന്നുണ്ട്. മുസ്‌ലിം കുടുംബത്തിൽ നിന്ന് രാജ്യദ്രോഹ കുറ്റം ചെയ്യുന്നവർ ഉണ്ടാവുള്ളു എന്ന ധ്വനിയാണ് വീഡിയോടെ അവസാനം നൽകുന്നത് എന്നാണ് വീഡിയോയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർ ആരോപിക്കുന്നത്. പുരോഗമന കലാ സാഹിത്യസംഘം എറണാകുളം കമ്മറ്റിയാണ് വീഡിയോ പുറത്തിറക്കിയത്.

അഭിപ്രായം രേഖപ്പെടുത്തു