ശോഭ സുരേന്ദ്രന് നേരെ സിപിഎം ആക്രമണം, രാത്രി 12 മണിക്ക് സിപിഎം ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെമ്പഴന്തി അണിയൂരിൽ എത്തിയപ്പോഴാണ് ശോഭ സുരേന്ദ്രൻ അടക്കമുള്ള ബിജെപി പ്രവർത്തകരെ സിപിഎം ഗുണ്ടാ സംഘം ആക്രമിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആക്രമിച്ചതിന് ശേഷം സിപിഎം പ്രവർത്തകർ പാർട്ടി ഓഫിസിൽ കയറി ഒളിച്ചെന്നും ബിജെപി പ്രവർത്തകർ പറയുന്നു. തുടർന്ന് ശോഭ സുരേന്ദ്രന്റെ നേത്രത്വത്തിൽ ബിജെപി പ്രവർത്തകർ സിപിഎം ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

സിപിഎം ഓഫീസിന് മുൻപിൽ ബിജെപി പ്രവർത്തകർ ഉപരോധം തുടങ്ങിയതോടെ പോലീസ് സ്ഥലത്തെത്തുകയും സിപിഎം പാർട്ടി ഓഫീസിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. പ്രവർത്തകരെ ആക്രമിച്ച സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയതോടെ പോലീസ് സിപിഎം അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരമാണ് ഈ ആക്രമണം നടന്നതെന്നും, സിപിഎം ചെല്ലും ചെലവും കൊടുത്ത് വളർത്തിയ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. പരാജയ ഭീതിയിൽ കണ്ണൂർ മോഡൽ ആക്രമണമാണ് കഴക്കൂട്ടത്ത് നടത്തിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു