കുമരകത്ത് മൂന്ന് മക്കളെ ഉപേക്ഷിച്ച് വീട്ടമ്മ ഇരുപതുകാരനൊപ്പം ഒളിച്ചോടി

കു​മ​ര​കം: വീട്ടമ്മയും മൂന്ന് മക്കളുടെ മതവുമായ 26 കാരി ഫേസ്‌ബുക്കിൽ പരിചയപ്പെട്ട ഇരുപത് വയസുകാരനൊപ്പം ഒളിച്ചോടി. ഒന്നര വയസുള്ള കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. ഈ മാസം ആറിനാണ് സംഭവം നടന്നത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് എറണാകുളം സ്വദേശിയായ കാമുകൻ വീട്ടിലെത്തുകയും തുടർന്ന് മൂന്ന് കുട്ടികളെയും ഓട്ടോയിൽ കയറ്റി ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പറഞ്ഞ് വിട്ട ശേഷമാണ് ഇരുവരും നാട് വിട്ടത്.

എറണാകുളം സ്വദേശിയായ യുവാവുമായി ഫേസ്‌ബുക്ക് വഴിയാണ് വീട്ടമ്മ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദത്തിലാകുകയും സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. എറണാകുളം സദേശിയായ യുവാവിന് 20 വയസ്സാണ് പ്രായം. ഭർത്താവ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സമയങ്ങളിൽ കാമുകനായ ഇരുപതുകാരൻ വീട്ടമ്മയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ഈ ബന്ധം പിന്നീട് പിരിയാനാവാത്ത വിധത്തിലായി മാറുകയായിരുന്നു.

ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് കാമുകനുമായി നാടുവിട്ട ഭാര്യയുടെ തനിരൂപം ഭർത്താവ് അറിയുന്നത്. ഭാര്യയെ കണാതായതിന് ശേഷം വീട്ടിലെ അലമാരയിൽ നിന്നും ഗർഭനിരോദന ഉറകൾ ഭർത്താവ് കണ്ടെടുത്തിരുന്നു. എന്നാൽ നേരത്തെ സംശയം ഒന്നും തോന്നിയില്ലെന്നും ഭർത്താവ് പറയുന്നു.

കാമുകനൊപ്പം പോയ ഭാര്യയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. എന്നാൽ പോലീസ് വിളിച്ചപ്പോൾ ഫോൺ എടുക്കുകയും കാമുകനൊപ്പം പോയതായും പറയുകയായിരുന്നു. ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തും പാലക്കാടുമായി നിരവധി സ്ഥലങ്ങളിൽ മാറി മാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പോലീസിന്റെ നിർദേശ പ്രകാരം വീട്ടമ്മയും കാമുകനും കുമരകം പോലീസ് സ്റ്റേഷനിൽ ഹാജരായി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.