സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞു ; കഞ്ഞി പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സൗജന്യ റേഷൻ നൽകാൻ ശ്രമിച്ച സംസ്ഥാന സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരെഞ്ഞെടുപ്പ് കംമീഷന് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ അന്നം മുട്ടിക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കഞ്ഞി വെച്ച് പ്രതിഷേധം നടത്തി.

ഡിവൈഎഫ്ഐ യുടെ സംസ്ഥാനത്തെ എല്ലാ യൂണിറ്റും പ്രതിഷേധ കഞ്ഞി വെയ്പ്പ് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും ഇതൊരു സൂചന പ്രതിഷേധം മാത്രമാണെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.