ശ്രീരാമകൃഷ്ണൻ ദുരുദ്ദേശം വച്ച് പല തവണ ഫ്ലാറ്റിലേക്ക് തനിച്ച് ചെല്ലാൻ തന്നോട് ആവിശ്യപെട്ടിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്

എറണാകുളം : സ്പീക്കർ ശ്രീരാമ കൃഷ്ണനെതിരെ ഗുരുതര വെളിപ്പെടരുതലുമായി സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണൻ ദുരുദ്ദേശം വച്ച് പല തവണ ഫ്ലാറ്റിലേക്ക് തനിച്ച് ചെല്ലാൻ തന്നോട് ആവിശ്യപെട്ടിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്.

ചാക്കയിലെ ഫ്‌ലാറ്റ് തന്റെ വിശ്രമ കേന്ദ്രവും ഒളിസങ്കേതവുമാണെന്ന് ശ്രീരാമകൃഷ്ണൻ തന്നോട് പറഞ്ഞതായും സ്വപ്നയുടെ വെളിപ്പെടുത്തലിൽ പറയുന്നു. പല തവണ നിർബന്ധിച്ചെങ്കിലും ആ ഫ്ലാറ്റിലേക്ക് താൻ പോയില്ലെന്നും സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ മൊഴി നൽകി.

എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാം റിപ്പോർട്ടിലാണ് സ്വപ്നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. സ്പീക്കർ ശ്രീരാമകൃഷ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങികൊടുക്കാത്തതിനാൽ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും സ്വപ്‍ന സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ടാണ് യുഎഇ കോൺസിലേറ്റിൽ നിന്നും രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും ഈ സമയത്ത് ശിവശങ്കറും അവിടെ ഉണ്ടായിരുന്നതായി സ്വപ്‍ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദ്ധതികൾ ബിനാമികളെ വച്ച് ശിവശങ്കരൻ തട്ടിയെടുക്കുന്നതായും സ്വപനയുടെ വെളിപ്പെടുത്തലിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു