നിരവധി മണ്ഡലങ്ങളിൽ ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ്സ് ലീഗ് കള്ളകളി നടക്കുന്നെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ബിജെപിയെ ജയിപ്പിക്കാൻ മുസ്‌ലിം ലീഗും കോൺഗ്രസ്സും കള്ളകളി നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കുറച്ച് മണ്ഡലങ്ങളിൽ മാത്രം ഉണ്ടായിരുന്ന കോലീബി സഖ്യത്തിന്റെ പുതിയതും വിശാലവുമായ രൂപമാണ് ഇപ്പോഴെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കീഴിൽ കേരളം നേടിയ നേട്ടങ്ങളെ അട്ടിമറിക്കാനാണ് ബിജെപിയുമായുള്ള ധാരണയുടെ കോൺഗ്രസ്സും ലീഗും ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ച് സമരം ചെയ്യാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം കോൺഗ്രസ്സ് തള്ളിയത് ബിജെപി യുമായുള്ള ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ്സും ബിജെപിയും നേരത്തെ തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ട് ചില സംഭവങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂർ മുസ്‌ലിം ലീഗ് സ്ഥാനാർഥി ജയിക്കണമെന്ന് ബിജെപി സ്ഥാനാർഥി പരസ്യമായി പറയുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യതമാണ്. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ട് കച്ചവടം ഉറപ്പിച്ച് കഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു. പ്രാദേശികമായി നീക്ക് പോക്കുകൾ ഇത്തവണയും വേണമെന്ന് ഓ രാജഗോപാൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ അത്തരത്തിലുണ്ടായ നീക്ക് പോക്കിലാണ് ബിജെപി ജയിച്ചതെന്നും തൊട്ടടുത്ത മണ്ഡലത്തിലെ ബിജെപി വോട്ട് കോൺഗ്രസ്സിന് മറിക്കുക മാത്രമേ ബിജെപിക് ചെയ്യാനുണ്ടായുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു