ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍ പ​ബ്ലി​ക് സ​ര്‍വി​സ് ക​മീ​ഷ​നെ പാ​ര്‍ട്ടി സ​ര്‍​വി​സ് ക​മീ​ഷ​നാ​ക്കി മാ​റ്റി​യെ​ന്ന് കേന്ദ്രമന്ത്രി സ്മൃ​തി ഇ​റാ​നി

കേരളം ഭരിക്കുന്ന ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍ പ​ബ്ലി​ക് സ​ര്‍വി​സ് ക​മീ​ഷ​നെ പാ​ര്‍ട്ടി സ​ര്‍​വി​സ് ക​മീ​ഷ​നാ​ക്കി മാ​റ്റി​യെ​ന്ന് കേന്ദ്രമന്ത്രി സ്മൃ​തി ഇ​റാ​നി. പുതുക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ നിന്ന് നിൽക്കുന്നവർ മനുഷ്യനെയും ദൈവങ്ങളെയും ഉപദ്രവിക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാരെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

സ്വർണക്കടത്ത് മുതൽ ആഴക്കടൽ അഴിമതി വരെ കേരളത്തിൽ നടന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ആഴക്കടൽ അഴിമതി നടത്തുമ്പോൾ കോൺഗ്രസ്സ് എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ അഴകടലിലേക്ക് ചാടുകയിരുന്നെന്നും സ്‌മൃതി ഇറാനി പരിഹസിച്ചു. പാവപെട്ട ഉദ്യോഗാര്ഥികളാ തൊഴിലില്ലാതെ നട്ടം തിരിയുബോൾ കമ്മ്യൂണിസ്റ്റ് സർക്കാർ നേതാക്കളെ കുടുംബങ്ങൾക്ക് പിൻവാതിൽ വഴി ജോലി വാങ്ങിക്കൊടുക്കുന്ന തിരക്കിലായിരുന്നെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു