തലശേരി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനം

തലശേരി: ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് സ്ഥാനാർത്തിയില്ലാത്ത തലശേരി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനം. ബിജെപിയുടെ വോട്ട് തനിക്ക് ലഭിക്കുമെന്നും ബിജെപി നേതൃത്വത്തെ കണ്ട് ചർച്ച നടത്തുമെന്നും പിന്തുണ ആവിശ്യപ്പെടുന്നതായും ഇന്ന് രാവിലെ സിഒടി നസീർ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ബിജെപിയുടെ പിന്തുണ ആവിശ്യപെട്ടതിന് പിന്നാലെയാണ് ബിജെപി തീരുമാനം അറിയിച്ചത്.

ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെതിരെ സ്ഥാനാർഥി കോടതിയെ സമീപിച്ചെങ്കിലും. കോടതി ഇലക്ഷൻ കംമീഷനോട് വിശദീകരണം ആവിശ്യപെട്ടിരുന്നു എന്നാൽ പത്രിക തള്ളിയതിലെ അവസാന വാക്ക് വരണാധികാരിയാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ സ്ഥാനാർത്ഥിയെ കോടതി കൈവിടുകയായിരുന്നു.

ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തലശേരി. നേരത്തെ അമിത്ഷാ അടക്കമുള്ളവർ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് പത്രിക തള്ളി ബിജെപിക്ക് സ്ഥാനാർത്ഥിയെ നഷ്ടമായത്. തുടർന്ന് അമിത്ഷാ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് തലശേരിയിലെ സ്ഥാനാർത്ഥിയെ അട്ടിമറിയിലൂടെ ഒഴിവാക്കിയതെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. എൽഡിഎഫ് ന്റെ ആരോപണത്തിനുള്ള മറുപടി കൂടിയാണ് സ്വന്തന്ത്ര സ്ഥാനാർത്ഥിക്കുള്ള പിന്തുണ.

അഭിപ്രായം രേഖപ്പെടുത്തു