ശക്തമായ പോരാട്ടം ബിജെപിയും യുഡിഎഫും തമ്മിലാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട് : സംസ്ഥാനത്തെ മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കാസർഗോഡും മഞ്ചേശ്വരത്തുമാണ് ശക്തമായ മത്സരം നടക്കുന്നതെന്നും കുഞ്ഞലി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും യുഡിഎഫ് വലിയ വിജയം നേടും. തെക്കൻ കേരളത്തിലും യുഡിഎഫ് വിജയം ആവർത്തിക്കുമെന്നും കുഞ്ഞലികുട്ടി പറഞ്ഞു. നേരത്തെ ഉണ്ടായ സ്ഥിതി ഇപ്പോൾ മാറിയിരിക്കുകയാണ് തെരെഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് വളരെ വലിയ മുന്നേറ്റം നടത്തിയെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. കോലീബി സഖ്യമെന്ന എൽഡിഎഫ് ന്റെ ആരോപണം തുരുമ്പെടുത്തെന്നും കുഞ്ഞാലികുട്ടി പരിഹസിച്ചു.

ഗുരുവായൂരിൽ മുസ്‌ലിം ലീഗ് ജയിക്കുമെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്. യുഡിഎഫ് മുന്നേറിയത്തിലുള്ള അങ്കലാപ്പിലാണ് ഇപ്പോൾ എൽഡിഎഫ് എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം ലഭിക്കാൻ അതും നോക്കി നടക്കുന്നവരാണ് എൽഡിഎഫ് എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

അതേസമയം കാസർഗോഡും മഞ്ചേശ്വരവും ലീഗ് ജയിക്കുമോ എന്ന കാര്യത്തിൽ കുഞ്ഞാലികുട്ടി മൗനം പാലിച്ചു. ബിജെപി ശക്തരായ എതിരാളികൾ ആണെന്ന് മാത്രമാണ് കുഞ്ഞാലികുട്ടി പറഞ്ഞത്. ലീഗിന്റെ വിജയത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അഭിപ്രായം രേഖപ്പെടുത്തു