പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ കുനിഞ്ഞ് നിൽക്കരുത് അയാൾ കല്ല്യാണം കഴിച്ചിട്ടില്ല ; വിവാദ പരാമർശവുമായി ജോയ്‌സ് ജോർജ്

ഇടുക്കി : എൽഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗന്ധിയെ അധിക്ഷേപിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുൻപിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുതെന്നും അയാൾ കല്ല്യാണം കഴിച്ചിട്ടില്ലെന്നും ജോയ്‌സ് ജോർജ് പരിഹസിച്ചു. എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ജോയ്‌സ് ജോർജിന്റെ പ്രസ്താവന.

രാഹുൽ ഗാന്ധി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നേരെത്തെ സന്ദർശനം നടത്തുകയും അവർക്കൊപ്പം ഡാൻസ് കളിക്കുകയും പുഷ് അപ് എടുക്കുകയും ചെയ്തിരുന്നു കൂടാതെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ സ്വയ രക്ഷയ്ക്ക് വേണ്ട അഭ്യാസ മുറകളും പെൺകുട്ടികൾക്ക് രാഹുൽഗാന്ധി പഠിപ്പിച്ച് കൊടുത്തിരുന്നു ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.