ആരൊക്കെ പറഞ്ഞാലും കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തളിപ്പറമ്പ് : ആരൊക്കെ പറഞ്ഞാലും കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നടപ്പിലാക്കുമെന്നാണ് പറയുന്നത് പക്ഷെ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടപ്പിലാക്കില്ല എന്ന് പറഞ്ഞാൽ നടപ്പിലാക്കില്ല എന്ന് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരുമിച്ച് പ്രതിഷേധം ഉയർത്താമെന്ന് യുഡിഎഫ് നോട് അഭ്യർത്ഥിച്ചിരുന്നു എന്നാൽ യുഡിഎഫ് അതിന് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ സഭയിൽ ഒറ്റകെട്ടായി പ്രമേയം പാസാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു