വിമർശകർക്കുള്ള മറുപടിയോ ? എൻഡിഎ സ്ഥാനാർഥി നസീമയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: മണ്ണാർക്കാട് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി നസീമയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ കാൽ തൊട്ടു വണങ്ങാൻ എത്തിയ നസീമയെ പോലും ഞെട്ടിച്ച് മോദി നസീമയുടെ കാൽ തൊട്ട് വന്ദിച്ചത്. പാലക്കാട് എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു നരേന്ദ്രമോദി.

അതേസമയം ഇ ശ്രീധരന്റെ കാൽ കഴുകിയത് ഇടത് വലത് മുന്നണികൾ വിവാദമാക്കിയിരുന്നു. ബിജെപി സവർണ മേധാവിത്വം കാണിക്കുകയാണെന്നു വിമർശകർ ആരോപിച്ചിരുന്നു. വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് നരേന്ദ്രമോദി മുസ്‌ലിം സ്ഥാനാർഥിയായ നസീമയുടെ കാൽ തൊട്ട് വന്ദിച്ചത്തിലൂടെ നൽകിയിരിക്കുന്നത്. കാൽ കഴുകുന്നതും വന്ദിക്കുന്നതും സംസാരത്തിന്റെ ഭാഗമാണെന്ന് ഇ ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു