ക്ഷേമ പെൻഷനുകൾ പിണറായി വിജയൻറെ വീട്ടിൽ നിന്നും നല്കുന്നതല്ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാല് ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം സംസ്ഥാനത്ത് 38586 ഇരട്ട വോട്ടുകൾ മാത്രമാണ് ഉള്ളതെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അത്ഭുതപെടുത്തെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാല് ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ വ്യാഴാഴ്ച പുറത്ത് വിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാർ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന ക്ഷേമ പെൻഷനുകൾ പിണറായി വിജയൻറെ വീട്ടിൽ നിന്നും നല്കുന്നതല്ലെന്നും. ആഴക്കടൽ മത്സ്യബന്ധനത്തിന് ധാരണാപത്രം ഇതുവരെ റദ്ദ് ചെയ്തതായി സർക്കാർ ഉത്തരവിറക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ട് സംബന്ധിച്ച് രമേശ് ചെന്നിത്തല ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഇരട്ട വോട്ട് നേരിടാൻ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു