കടകംപള്ളി സുരേന്ദ്രന്റെ പരാതി തീരുമോ ; ശോഭ സുരേന്ദ്രന് വേണ്ടി യോഗി ആദിത്യനാഥ് കഴക്കൂട്ടത്തേക്ക്

തിരുവനന്തപുരം : കഴക്കൂട്ടം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നു. ശോഭ സുരേന്ദ്രനെ ബിജെപിനേതൃത്വത്തിന് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് ബിജെപിയുടെ ദേശിയ നേതാക്കൾ ആരും കഴക്കൂട്ടത്ത് എത്താത്തതെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ കരുത്തനായ നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് കഴക്കൂട്ടത്ത് എത്തുന്നത്.

കഴക്കൂട്ടത്തിന് പുറമെ നേമത്തും യോഗി ആദിത്യനാഥ് പ്രചാരണ പരിപാടികളിൽ പെങ്കെടുക്കും. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ ഏതാണ്ട് വിജയം ഉറപ്പിച്ച പ്രതീതിയിലാണ്. യോഗി ആദിത്യനാഥ് എത്തുന്നതോടെ കഴക്കൂട്ടത്ത് പ്രചാരണത്തിലും ബിജെപി വളരെ മുന്നിലെത്തും. കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ശബരിമലയിൽ ആചാര ലംഘനം നടത്തിയത്. അതിനാൽ തന്നെ ശബരിമല വിഷയം തന്നെയാണ് ബിജെപി പ്രധാനമായും കഴക്കൂട്ടത്ത് ഉയർത്തി കാണിക്കുന്നത്.

യോഗി ദിത്യനാഥിന് പുറമെ ബിജെപിയുടെ നിരവധി ദേശിയ നേതാക്കൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 3 ന് മഞ്ചേശ്വരത്ത് എത്തും. ഏപ്രിൽ രണ്ടാം തീയ്യതി പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയിലെത്തും.