അഴിമതി ഏറ്റവും കുറവ് കേരളത്തിൽ ; ഇരട്ട വോട്ടുകൾ കോൺഗ്രസ്സ് ബോധപൂർവ്വം ചേർത്തതാണെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യകസന വിരോധികളാണ് സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോഫേഴ്സ് അഴിമതി മുതൽ സ്പെക്ട്രം അഴിമതി വരെ നടത്തിയവരാണ് അഴിമതിയെ കുറിച്ച് സംസാരിക്കുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു.

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. ആഴക്കടൽ മത്സ്യ ബന്ധനത്തിന്റെ കാരാർ റദ്ദ് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു എന്നാൽ രമേശ് ചെന്നിത്തല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആഴക്കടൽ മത്സ്യ ബന്ധന കരാർ റദ്ദ് ചെയ്യാൻ വ്യവസായ മന്ത്രി ഉത്തരവിറക്കുകയും അതിനെ തുടർന്ന് കരാർ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുവരെ ഉയർത്തിയ ആരോപണങ്ങൾ ഒരു വെബ്സൈറ്റിൽ ഉൾപ്പെടുത്തി വലിയ എന്തോ സംഭവമാണെന്ന മട്ടിൽ പ്രചരിപ്പിക്കുകയാണെന്നും. ഇരട്ടവോട്ടുകൾ കോൺഗ്രസ്സ് ബോധ പൂർവ്വം ചേർത്തതാണെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു