ഇ ശ്രീധരന്റെ സേവനം നമുക്ക് ആവിശ്യമുണ്ട് ; വിജയാശംസകൾ നേർന്ന് മോഹൻലാൽ

പാലക്കാട്​: പാലക്കാട് മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മെട്രോമാൻ ഇ ശ്രീധരന് വിജയാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. മെട്രോമാൻ ഇ ശ്രീധരൻ ധീരനായ രാഷ്ട്ര ശില്പിയാണെന്നും അദ്ദേഹത്തിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ടെന്നും മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ തുരങ്കം യാഥാർഥ്യമാക്കിയതിനൊപ്പം പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമയാണ് ഈ ശ്രീധരനെന്നും മോഹൻലാൽ പറഞ്ഞു.

ഏൽപ്പിച്ച ജോലികൾ സമയത്തിന് മുൻപേ പൂർത്തീകരിക്കുകയും ബാക്കി വരുന്ന തുക സർക്കാരിനെ ഏൽപ്പിക്കുകയും ചെയ്യുന്ന കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് ഇ ശ്രീധരനെന്നും മോഹൻലാൽ പറഞ്ഞു. ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വ്യക്തിത്വമാണ് ഇ ശ്രീധരൻ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കാൻ ഇ ശ്രീധരനെ നമുക്ക് ആവിശ്യമുണ്ട് വിജയാശംസകൾ നേരുന്നതായും മോഹൻലാൽ വീഡിയോയിൽ പറയുന്നു. ഇ ശ്രീധരന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു