കേരളം ബിജെപിക്ക് പറ്റിയ മണ്ണല്ല ; കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇത്തവണ കിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു മണ്ഡലവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം ബിജെപിക്ക് പറ്റിയ മണ്ണല്ലെന്നും കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം ബിജെപിയുടെ ദേശീയ നേതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ്സിന്റെ സഹായത്തോടെയാണ് നേമത്ത് ഓ രാജഗോപാൽ ജയിച്ചത്. ആ അകൗണ്ട് ഇത്തവണ എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി അടക്കം ബിജെപിയുടെ ദേശിയ നേതാക്കൾ വന്നിട്ടും കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി ക്ക് സാധിക്കാത്തത്ഇടത് പക്ഷം ശക്തമായി നിലനിൽക്കുന്നത് കൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു.

മോഡി കേരളത്തെ സൊമാലിയയോട് ഉപമിച്ച സംഭവം ആരും മറന്നിട്ടില്ല. വികസനത്തിനൊപ്പം നിൽക്കാൻ ബാധ്യത ഉള്ള കേന്ദ്രസർക്കാർ വികസനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളം വർഗീയതയ്ക്ക് കീഴടങ്ങാത്തതിനാൽ കേരളത്തെ പാടം പഠിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.