നേമത്ത് ബിജെപി വിജയിക്കും ; കുമ്മനത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശ്രീശാന്ത്

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ നേമത്ത് വിജയിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കുമ്മനത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി ശ്രീശാന്ത് മത്സരിച്ചിരുന്നു. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത് കഴിഞ്ഞതവണ ഒരു സീറ്റ് ആണ് നേടിയതെങ്കിൽ ഇപ്രാവശ്യം കൂടുതൽ സീറ്റുകൾ നേടുമെന്ന് ശ്രീശാന്ത് പറഞ്ഞു.

അടുത്ത രണ്ടു വർഷത്തേക്ക് ക്രിക്കറ്റിൽ ശ്രദ്ധിക്കാനാണ് തന്റെ തീരുമാനം. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ ലഭിച്ചത് പാർട്ടി വോട്ടുകളാണെന്നും വ്യക്തിപരമായ വോട്ടുകൾ കുറവായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ചലച്ചിത്ര താരം കൃഷ്ണകുമാറിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങുമെന്ന് ശ്രീശാന്ത് പറഞ്ഞു.

കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിലും ശ്രീശാന്ത് പങ്കെടുത്തു. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. നേമത്ത് തുടർ വിജയം ബിജെപിക്കുണ്ടാകുമെന്നും. കുമ്മനത്തിനെ പോലെ ഒരാളെ നാടിന് ആവശ്യമാണെന്നും ശ്രീശാന്ത് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു