കടകംപള്ളിയെ പാർട്ടിക്ക് പോലും വേണ്ടാത്തതിനാലാണ് സിപിഎം കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാത്തതെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെതിരെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കടകംപള്ളിയെ പാർട്ടിക്ക് പോലും വേണ്ടാത്തതിനാലാണ് സിപിഎം കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാത്തതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ശോഭ സുരേന്ദ്രനെ ഇഷ്ടമല്ലെന്നും അതിനാലാണ് കഴക്കൂട്ടത്തേക്ക് ബിജെപിയുടെ ദേശിയ നേതാക്കളും സംസ്ഥാന അധ്യക്ഷനും എത്താത്തതെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ ശോഭ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും നരേന്ദ്രമോദിയും, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എത്തി.

കടകംപള്ളി സുരേന്ദ്രന് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. കടകംപള്ളിയെ പാർട്ടിക്ക് വേണ്ടാത്തത് കൊണ്ടാണ് സിപിഎം ന്റെ ദേശിയ നേതാക്കൾ കഴക്കൂട്ടത്ത് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എത്താത്തത്. ദേശീയ നേതാക്കളായ ബ്രിന്ദാകാരാട്ട് പോലും കടകംപള്ളിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എത്തിയില്ല.

കേന്ദ്രസർക്കാർ കഴക്കൂട്ടത്തിന്റെ വികസനത്തിനായി 1300 കോടി രൂപ നൽകി എന്നാൽ മന്ത്രിയും എംഎൽഎ യുമായ കടകംപള്ളി സുരേന്ദ്രൻ നാടിന്റെ വളർച്ചയ്‌ക്കോ,യുവാക്കളുടെ ജോലിക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ വിശ്വാസികളെ പിന്നിൽ നിന്ന് കുത്തിയത് തെറ്റായിപ്പോയെന്ന് ഏറ്റ് പറയാൻ കടകംപള്ളി സുരേന്ദ്രൻ തയ്യാറാവണമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു