പിണറായി വിജയൻ നാടിന്റെ കപ്പിത്താൻ ആണെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയനെ ക്യാപ്റ്റനായി ഉയർത്തി കാണിക്കുന്നതിനെതിരെ പി ജയരാജൻ രംഗത്ത് വന്നിരുന്നു. പാർട്ടിയിൽ വ്യക്തി പൂജ പാടില്ലെന്നും പി ജയരാജൻ പറഞ്ഞിരുന്നു. പിണറായി വിജയനെ ക്യാപ്റ്റനായി ഉയർത്തി കാണിക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം വിവാദമാക്കിയതോടെയാണ് പിണറായി വിജയന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ എത്തിയത്. പിണറായി വിജയൻ കപ്പിത്താൻ ആണെന്നും അത് പോലെയാണ് നാടിനെ നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

കഴക്കൂട്ടത്ത് വികസനമാണ് ചർച്ച ചെയ്യുന്നത്, ത്രികോണ മത്സരമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. ഇടത്പക്ഷത്തെ കുറിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.