പാർട്ടിയിൽ ഭിന്നത ; മുഖ്യമന്ത്രിയുടെ തല വെട്ടിമാറ്റിയ നിലയിൽ

കണ്ണൂർ : തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ മാമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ കട്ടൗട്ടിന്റെ തല വെട്ടിയ നിലയിൽ. ഇന്നലെ രാത്രിയോടെയാണ് കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയത്.

പാർട്ടിക്കകത്തെ ഭിന്നതയാണ് ഇതിന് പിന്നിലെന്ന് സംശയം. പി ജയരാജൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ പി ജയരാജന് പിന്തുണയുമായി ഒരു കൂട്ടം പ്രവർത്തകർ രംഗത്തെത്തുകയും ഉറപ്പാണ് പിജെ എന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

സിപിഎം നേതൃത്വം പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. പിണറായി വിജയനെ ക്യാപ്റ്റനായി ഉയർത്തി കാണിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ആളുകൾ എതിർത്തിരുന്നു. കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.

അഭിപ്രായം രേഖപ്പെടുത്തു