ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎം നെ വിജയിപ്പിക്കരുത് ; ശബരിമല കർമ്മ സമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ

തൃപ്പൂണിത്തുറ : ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎം നെ വിജയിപ്പിക്കരുതെന്ന് ശബരിമല കർമ്മ സമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ. തൃപ്പുണിത്തുറ മണ്ഡലത്തിലാണ് ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെഎസ് രാധാകൃഷ്‌ണന്റെ പോസ്റ്ററുകൾക്കു മുകളിലായാണ് വ്യാജ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎം നെ വിജയിപ്പിക്കരുത് എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പോസ്റ്ററുകൾ പതിച്ചത് ആരാണെന്ന് വ്യക്തമല്ല. ആർഎസ്എസ് ന്റെ അനുബന്ധ സംഘടനയാണ് ശബരിമല കർമ്മ സമിതി. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തിയത് ശബരിമല കർമ്മ സമിതിയുടെ കീഴിലായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു