സേവാഭാരതിയുടെ സ്‌കൂൾ ആണെന്ന് അറിയാതെ സർക്കാരിനെ പുകഴ്ത്തി ; സൈബർ സഖാക്കൾ എയറിൽ

RSS volunteers. (File Photo: IANS)

കണ്ണൂർ : സേവാഭാരതിയുടെ സ്‌കൂൾ പിണറായി സർക്കാരിന്റെ ഭരണ നേട്ടമായി പ്രചരിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു. എപി അബ്ദുള്ള കുട്ടി പങ്കുവെച്ച രാധാവിലാസം സ്‌കൂളിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സൈബർ സഖാക്കളുടെ ശ്രമമാണ് പൊളിഞ്ഞത്. എപി അബ്ദുള്ളകുട്ടി വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. അഴികോട് പള്ളിക്കുന്നിലെ രഥാവിലാസം സ്‌കൂളിലാണ് അബ്ദുള്ള കുട്ടിയും കുടുംബവും വോട്ട് ചെയ്തത്.

സ്‌കൂളിനകത്ത് അബ്ദുള്ളക്കുട്ടിയും കുടുംബവും ക്യൂ നിൽക്കുന്ന ചിത്രത്തിന് താഴെയായി സൈബർ സഖാക്കൾ സ്‌കൂളിന്റെ നിലവാരത്തെ കുറിച്ച് വാചാലരായത്. എത്ര മനോഹരമായ സ്കൂൾ കെട്ടിടം ഇതൊക്കെ യാണ് ഇടതുപക്ഷം മുന്നോട്ട് വെയ്ക്കുന്ന ബദൽ. എന്ന് ചിലർ പറഞ്ഞപ്പോൾ, ആ സ്‌കൂളിന്റെ ചുമരും തറയുമൊക്കെ ഒന്ന് നോക്കിക്കേ.. ഇതൊക്കെ കണ്ടിട്ട് എങ്ങനെ ബിജെപിക്ക് വോട്ടുചെയ്യണം എന്ന് പറയാൻ കഴിയുന്നു അബ്ദുല്ലക്കുട്ടീ എന്ന് മറ്റ് ചിലർ ചോദിക്കുന്നു. എന്നാൽ രാധാവിലാസം സ്‌കൂൾ സേവാഭാരതിയുടെ കീഴിലുള്ള സർവമംഗള ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്‌കൂൾ ആണെന്ന് അറിയാതെയാണ് സൈബർ സഖാക്കൾ സ്‌കൂളിനെ പുകഴ്ത്തിയത്.

സർവമംഗള ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്‌കൂൾ 2018 ൽ കേന്ദ്രമന്ത്രി വി മുരളീധരനാണ് ഉദ്‌ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാർ സ്‌കൂളുടെ നിലവാരം ഉയർത്തി എന്ന് പറയുന്നെങ്കിലും ഇപ്പോഴും സ്‌കൂളുകളുടെ അവസ്ഥ വളരെ ശോചനീയമാണ്. അതേസമയം സേവാഭാരതി സംസ്ഥാനത്ത് ഉയർന്ന നിലവാരത്തിലുള്ള നിരവധി സ്‌കൂളുകൾ നടത്തി വരുന്നു.