പരാജയഭീതി ; കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി, കൊല്ലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് സംസ്ഥാനത്ത് സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുന്നു

RSS volunteers. (File Photo: IANS)

തുടർഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫ് ന് പരാജയ ഭീതി. സിറ്റിംഗ് സീറ്റുകളിലും വിജയസാധ്യത കല്പിച്ചിരുന്നു മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് പരാജയ ഭീതിക്ക് കാരണം. പരാജയ ഭീതിയിൽ സംസ്ഥാനത്ത് സിപിഎം പ്രവർത്തകർ അക്രമം അഴിച്ച് വിടുകയാണ്. കണ്ണൂർ കടവത്തൂരിൽ സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. 22 വയസുള്ള മുഹ്‌സിൻ ആണ് കൊല്ലപ്പെട്ടത്. മുഹ്‌സിന്റെ സഹോദരനെയും വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

കൊല്ലം കടയ്ക്കലിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലേക്ക് നടന്ന ബോംബേറിൽ വീടിന് കേടുപാട് സംഭവിച്ചു. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ സിപിഎം നെതിരെ രതിരാജൻ മത്സരിച്ചിരുന്നു. കൊല്ലത്ത് വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. കൂടാതെ കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകർ ബിജെപി ബൂത്ത് ഏജന്റുമാരായി ഇരുന്ന പെൺകുട്ടികളെ ആക്രമിച്ചു.