കൂത്തുപറമ്പ് കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിപിഎം,കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് പോലീസ്

കണ്ണൂർ : കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം വാദത്തെ തള്ളി പോലീസ്. കൂത്തുപറമ്പിൽ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പോലീസിന്റെ വെളിപ്പെടുത്തൽ. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മൻസൂറിന്റെ സഹോദരനും പരിക്കേറ്റു. മൻസൂറിന്റെ കൊലപാതകത്തിൽ പതിനൊന്നോളം പേർക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഷിനോസിനെ സംഭവ സ്ഥലത്ത് നിന്ന് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

വോട്ടെടുപ്പിന് ശേഷം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നു. കാസർഗോഡ് സിപിഎം പ്രവർത്തകർ യുവമോർച്ച പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. കഴക്കൂട്ടത്തും ആക്രമണ സംഭവങ്ങൾ അരങ്ങേറി.

അഭിപ്രായം രേഖപ്പെടുത്തു