സമാധാനമാണ് വേണ്ടത്,മകന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല ; മകനെ തള്ളി പി ജയരാജൻ

കണ്ണൂർ ; കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മകൻ നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റിനെ തള്ളിപറഞ്ഞ് പി ജയരാജൻ രംഗത്ത്. മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷം ഇരന്നു വാങ്ങുന്നത് ശീലമായി പോയി എന്ന് ജെയിൻ രാജ് ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിനെതിരെയാണ് ഇപ്പോൾ പി ജയരാജൻ രംഗത്ത് വന്നത്. സമാധാനമാണ് ആഗ്രഹിക്കുന്നത് അതിന് വേണ്ടിയാണ് പ്രവർത്തകർ പ്രവർത്തിക്കേണ്ടത് മകന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നും പി ജയരാജൻ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.