കൂത്തുപറമ്പ് കൊലപാതകം ; അക്രമ സംഭവങ്ങൾക്ക് അയവ് വരുത്താൻ സമാധാന യോഗം ചേരും

കണ്ണൂർ : കൂത്തുപറമ്പ് മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങൾക്ക് അയവ് വരുത്താൻ സമാധാന യോഗം ചേരും. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. വോട്ടെടുപ്പ് ദിവസം കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകന്റെ മൃദശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് ശേഷം കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറി. സിപിഎം ന്റെ നിരവധി ഓഫിസുകൾ കത്തിക്കുകയും തകർക്കുകയും ചെയ്യ്തു.

സ്ഥിതിഗതികൾ ശാന്തമാക്കാൻ കണ്ണൂരിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജരാഘവൻ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ കൊലപതകമാണെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു