ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും ; സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ ബിജെപി നേടുമെന്ന് സിപിഎം വിലയിരുത്തൽ

സംസ്ഥാനത്ത് ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും,കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും വിജയിച്ചേക്കാമെന്ന് സിപിഎം വിലയിരുത്തൽ. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകനത്തിലാണ് ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് സിപിഎം വ്യക്തമാക്കിയത്. അതേസമയം ഇക്കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പാർട്ടിയുമായിബന്ധമുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. കഴക്കൂട്ടത്തും,പാലക്കാടും,മഞ്ചേശ്വരവും ബിജെപി ശക്തമായ പ്രകടനം കാഴ്ച വച്ചു. യുഡിഎഫ് വോട്ടുകൾ ബിജെപി പെട്ടിയിലാക്കി എന്നാണ് സിപിഎം ന്റെ വിലയിരുത്തൽ.

ശബരിമല വിശ്വാസികളുടെ വോട്ട് ബിജെപിക്ക് നേടാനായിട്ടുണ്ട്. കെ സുരേന്ദ്രനെ ഒരു വിഭാഗം ആളുകൾ ശബരിമല നായകനായി കാണുന്നുവെന്നും സിപിഎം വിലയിരുത്തലിൽ പറയുന്നു. ബിജെപിയുടെ വോട്ടുകൾ പോകാതെ തന്നെ പുതിയ വോട്ടുകൾ ബിജെപിക്ക് നേടാനായത് വലിയ മുന്നേറ്റത്തിനുള്ള സൂചന ആണെന്നും സിപിഎം വിലയിരുത്തുന്നു.

ബിജെപി നിലവിൽ 13 സീറ്റുകളിൽ വിജയ പ്രതീക്ഷ വച്ച് പുലർത്തുന്നുണ്ട്. അതേസമയം ബിജെപി മൂന്ന് മണ്ഡലങ്ങളിൽ ഏതാണ്ട് വിജയം ഉറപ്പിച്ച മട്ടിലാണ്. സിറ്റിംഗ് സീറ്റായ നേമം നിലനിർത്തുന്നതിനൊപ്പം കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരവും,ശോഭ സുരേന്ദ്രൻ മത്സരിച്ച കഴക്കൂട്ടവും ഇത്തവണ നേടുമെന്നാണ് ബിജെപി വിലയിരുത്തൽ.

വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവും,അഡ്വ കെ ശ്രീകാന്ത് മത്സരിച്ച കാസർഗോഡും,സി കൃഷ്ണകുമാർ മത്സരിച്ച മലമ്പുഴയും ഇത്തവണ വിജയസാധ്യത ഉണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

അഭിപ്രായം രേഖപ്പെടുത്തു