തട്ടിമാറ്റാനുള്ളതല്ല സാനിറ്റൈസർ ; മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

RSS volunteers. (File Photo: IANS)

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകൻ റിയാസിനും നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. തെരെഞ്ഞെടുപ്പ് പൊതുയോഗങ്ങളും, റോഡ് ഷോകളും ഉൾപ്പെടെ നിരവധി പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതോടെ സോഷ്യൽ മീഡിയയിൽ സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകൾ രംഗത്തെത്തി. തട്ടിമാറ്റാനുള്ളതല്ല സാനിറ്റൈസർ സാനിറ്റൈസർ കൃത്യമായി ഉപയോഗിച്ചാൽ കോവിഡിനെ തുരത്താം എന്ന അടികുറിപ്പോടെ മുഖ്യമന്ത്രി സാനിറ്റൈസർ തട്ടിമാറ്റുന്ന ചിത്രവും ആളുകൾ പങ്കുവെക്കുന്നുണ്ട്.

സിപിഎം ന്റെ ഒത്തു യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് റെഡ് വളണ്ടിയറായ പെൺകുട്ടി സാനിറ്റൈസർ നല്കാൻ ശ്രമിക്കുമ്പോൾ കൈ തട്ടിമാറ്റിയത് നേരത്തെ വാർത്തയായിരുന്നു.