കുരിശ് സ്ഥാപിച്ച് തീർത്ഥാടനം നടത്താൻ അനുമതി തേടി ; കുരിശ് എത്രയും പെട്ടെന്ന് മാറ്റണം, കുരിശ് കൃഷിക്കാരെ കണ്ടം വഴി ഓടിച്ച് കോടതി

RSS volunteers. (File Photo: IANS)

എറണാകുളം : റിസർവ് വനത്തിലെ കുരിശ് കൃഷിക്ക് തിരിച്ചടി. വനത്തിലെ കുരിശുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ബോണക്കട് വനത്തിൽ അനധികൃതമായി സ്ഥാപിച്ച കുരിശുകൾ മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വനത്തിൽ കടന്ന് കയറിയുള്ള ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നും നിലവിൽ ഉള്ളത് നീക്കം ചെയ്യണമെന്നും കോടതി വനം വകുപ്പിന് നിർദേശം നൽകി.

കല്ലാര്‍ മൊട്ടമൂട് വനവാസി കോളനിയിലെ സുകുമാരന്‍ കാണിയും, പരിസ്ഥിതി പ്രവര്‍ത്തകന്‍ തൊടുപുഴ മുണ്ടമറ്റം വീട്ടില്‍ എം എന്‍ ജയചന്ദ്രനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. വനം കയ്യേറി കുരിശ് സ്ഥാപിച്ചതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു എന്നാൽ സർക്കാർ കുരിശുകൾ നീക്കാൻ തയ്യാറായില്ല. വനമേഖലയിലെ കുരിശുകളിൽ വലിയ വാളുകൾ സ്ഥാപിക്കുകയും വന്യമൃഗങ്ങൾക്ക് ഇത് മൂലം അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഫാ. സെബാസ്റ്റിയന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തിലാണ് റിസർവ് വനം കയ്യേറിയതും കുരിശ് സ്ഥാപിച്ചതും. കുരിശ് സ്ഥാപിച്ച് അൾത്താര പണിയുകയും കറിച്ചട്ടി മൊട്ടയെന്ന പ്രദേശത്തെ കുരിശുമലയാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഹർജിയിൽ ചൂണ്ടി കാണിച്ചിരുന്നു. പതിനാലോളം വലിയ കുരിശുകളാണ് വന മേഖലയിൽ സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ച ശേഷം തീർത്ഥാടനത്തിനുള്ള ഹർജി കോടതിയിൽ സമർപ്പിച്ചത് കോടതി തള്ളുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു