പൊക്കിൾ കൊടി ബന്ധം മറന്നു ; മകനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയ്ക്ക് ജാമ്യമില്ല

ത​ല​ശ്ശേ​രി : കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ശരണ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് കോടതി ശരണ്യയുടെ ജാമ്യാപേക്ഷ തള്ളുന്നത്. പൊക്കിൾ കൊടി ബന്ധം മറന്ന് ചെയ്ത പൈശാചികതയാണെന്നും ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യുഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

2020 ഫെബ്രുവരി 17 നാണ് കേരളം മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. കണ്ണൂർ സ്വദേശിയായ ശരണ്യ തന്റെ കാമുകനായ പുന്നക്കൽ സ്വദേശി നിധിനുമായി ജീവിക്കുന്നതിന് കുഞ്ഞ് തടസമാകും എന്ന് കരുതി കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ശരണ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് പ്രണവ് ഉറങ്ങികിടക്കെയാണ് ശരണ്യ അർദ്ധരാത്രിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവം നടന്നതിന് ശേഷം കുഞ്ഞിന്റെ കൊലപതാകം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം എന്നാൽ പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സത്യം പുറത്ത് വന്നത്. പ്രണവിന്റെ അഭാവത്തിൽ ശരണ്യയുടെ കാമുകൻ വീട്ടിൽ വരികയും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.