അമ്പലമുറ്റത്ത് പാകിസ്ഥാൻ പതാക ഉയർത്തി സിനിമാ ചിത്രീകരണം ; ബിജെപി പ്രവർത്തകർ തടഞ്ഞു

പാലക്കാട് : ഹൈന്ദവ വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തുന്ന രീതിയിൽ കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിൽ നടന്ന സിനിമ ചിത്രീകരണം ബിജെപി പ്രവർത്തകർ തടഞ്ഞു. ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. അമ്പലമുറ്റത്ത് പാകിസ്ഥാൻ പതാക ഉയർത്തിയാണ് സിനിമ ചിത്രീകരണം നടത്താൻ ശ്രമിച്ചത്.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ ചിത്രീകരണം നടക്കുന്ന സമയത്ത് ക്ഷേത്രത്തിലെ അധികൃതർ ആരും തന്നെ ഉണ്ടായിരുന്നില്ല.

അഭിപ്രായം രേഖപ്പെടുത്തു